headerlogo
carrier

കെ- ടെറ്റ് ഫലം പ്രസിദ്ധീകരിച്ചില്ല; ഉദ്യോഗാർഥികൾ ആശങ്കയിൽ

എൽ.പി.എസ്.എ., യു.പി.എസ്.എ. പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ന് അവസാനിക്കും

 കെ- ടെറ്റ് ഫലം പ്രസിദ്ധീകരിച്ചില്ല; ഉദ്യോഗാർഥികൾ ആശങ്കയിൽ
avatar image

NDR News

27 Jan 2024 03:22 PM

തിരുവനന്തപുരം: കെ- ടെറ്റ് ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നതോടെ എൽ.പി.എസ്.എ., യു.പി.എസ്.എ. പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന ആശങ്കയിൽ ഉദ്യോഗാർഥികൾ. ഡിസംബർ 29, 30 തീയതികളിൽ നടന്ന കെ- ടെറ്റ് പരീക്ഷയുടെ ഫലമാണ് ഉദ്യോഗാർഥികളെ ആശങ്കാകുലരാക്കുന്നത്. എൽ.പി.എസ്.എ., യു.പി.എസ്.എ. പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ന് അവസാനിക്കും.

      ഡി.എൽ.എഡ് / ബി.എഡ് കോഴ്സുകൾ പൂർത്തിയാക്കി അധ്യാപക യോഗ്യത പരീക്ഷയായ കെ- ടെറ്റ് എഴുതി ഫലം കാത്തിരിക്കുന്ന ഉദ്യോഗാർഥികളാണ് പ്രയാസത്തിലാവുന്നത്. എൽ.പി.എസ്.എ., യു.പി.എസ്.എ. പരീക്ഷയ്ക്ക് അപേക്ഷിക്കണമെങ്കിൽ കെ- ടെറ്റ് പരീക്ഷ വിജയിക്കണം. ഫലം പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല. ഇത്തവണത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എൽ.പി. / യു.പി. പി.എസ്.സി പരീക്ഷയ്ക്കായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. 

       പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിനൽകണമെന്നും എത്രയും വേഗത്തിൽ കെ- ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

NDR News
27 Jan 2024 03:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents