കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി തൊഴിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തെരഞ്ഞെടുക്കപ്പെട്ട 20വനിതകൾക്ക് ഈ മാസം അവസാനവാരം കയർ പരിശീലനം നല്കും

കാപ്പാട്: ദത്തോപാന്ത് തെങ്ങഡി നാഷണൽ ബോർഡ് ഫോർ വർക്കേഴ്സ് എഡ്യൂക്കേഷൻ &ഡെവലപ്പ്മെന്റ്, കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി, കാപ്പാട് ഡിവിഷൻ വികസനസമിതി എന്നിവയുടെ നേതൃത്വത്തിൽ കാപ്പാട് ക്രസന്റ് ഹാളിൽ വെച്ച് തൊഴിൽ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്‌തീൻ കോയ കെകെ ക്ലാസ്സ് ഉത്ഘാടനം ചെയ്തു.കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രസിഡന്റ് എൻ വി സുനി ആദ്യക്ഷത വഹിച്ചു.
ക്ലാസ്സിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 20വനിതകൾക്ക് ഈ മാസം അവസാനവാരം കയർ പരിശീലനം നൽകുവാൻ തീരുമാനിച്ചു. ദത്തോപാന്ത് തെങ്ങഡി നാഷണൽ ബോർഡ് ഫോർ വർക്കേസ് എഡ്യൂക്കേഷൻ &ഡെവലപ്പ്മെന്റ് റീജിയണൽ ഡയറക്ടർ ജെ കെ സിങ്,പന്തലായനി ബ്ലോക്ക് വ്യവസായ ഓഫീസർ ഷിബി,വി പ്രസീന ടിപി, വിനയൻ കോഴിക്കോട് എന്നിവർ പ്രസംഗിച്ചു