headerlogo
carrier

സേനഉദ്യോഗമിത്ര; സൗജന്യ ബോധവൽക്കരണ ക്ലാസ്സ് പേരാമ്പ്രയിൽ

ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെയാണ് ക്ലാസ്

 സേനഉദ്യോഗമിത്ര; സൗജന്യ ബോധവൽക്കരണ ക്ലാസ്സ് പേരാമ്പ്രയിൽ
avatar image

NDR News

11 Oct 2023 10:24 PM

പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സായുധസേനാ മേഖലകളിൽ തൊഴിൽ നേടാൻ ഉദ്ദേശിക്കുന്ന യുവതി യുവാക്കൾക്ക് പേരാമ്പ്രയിൽ സൗജന്യ ബോധവൽക്കരണ ക്ലാസ്സ് നൽകുന്നു. കേന്ദ്ര-സംസ്ഥാന സായുധസേന വിഭാഗങ്ങളായ പോലീസ്, എക്സൈസ്, ജയിൽവാർഡൻ, ഫോറസ്റ്റ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്, റെയിൽവേ പോലീസ്, ആസാം റൈഫിൾസ്, ബി.എസ്.എഫ്., എൻ.ഡി.എ., സി.ഐ.എസ്.എഫ്. തുടങ്ങിയ തസ്തികളിൽ ഈ വർഷവും വരും വർഷങ്ങളായി ലക്ഷക്കണക്കിന് പുതിയ നിയമനങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സേന ഉദ്യോഗമിത്ര പേരാമ്പ്രയിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. 

      2023 ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ പേരാമ്പ്രയിലെ ദയ ഓഡിറ്റോറിയത്തിൽ വെച്ചാണ് ബോധവൽക്കരണ ക്ലാസ് നടത്തുന്നത്. ഉദ്യോഗാർത്ഥികളുടെ കൂടെ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കുമെന്നും പ്രായപരിധി 15 വയസ്സ് മുതൽ 36 വയസ്സ് വരെയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

      പത്രസമ്മേളനത്തിൽ രജനി രാജേഷ് (ഉദ്യോഗമിത്ര, കോഴിക്കോട് ബ്രാഞ്ച് സെൻ്റർ ഡയറക്ടർ), യോഹന്നാൻ എം.ടി. (റിട്ട: ഇൻസ്പെക്ടർ ഓഫ് പോലീസ്, ട്രെയിനർ ആൻ്റ് കോഡിനേറ്റർ ഓഫ് തൃശ്ശൂർ) തുടങ്ങിയവർ പങ്കെടുത്തു.

NDR News
11 Oct 2023 10:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents