headerlogo
carrier

സമ്മര്‍ദ്ദം ഫലം കണ്ടു; വെള്ളിയാഴ്ചത്തെ പിഎസ് സി പരീക്ഷ മാറ്റി

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി

 സമ്മര്‍ദ്ദം ഫലം കണ്ടു; വെള്ളിയാഴ്ചത്തെ പിഎസ് സി പരീക്ഷ മാറ്റി
avatar image

NDR News

11 Jun 2023 03:37 PM

തിരുവനന്തപുരം:ഈ മാസം 23ന് വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ–അറബിക് തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി പി എസ് സി അറിയിച്ചു.(കാറ്റഗറി നമ്പര്‍ 732/2021) തസ്‌തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

        ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഹയർ സെക്കണ്ടറി അറബി അധ്യാപക ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് ആവശ്യത്തെ തുടർന്നാണ് തീരുമാനം.വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരുന്നത്.

    Tags:
  • PS
NDR News
11 Jun 2023 03:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents