പേരാമ്പ്ര കരിയർ ഡെവലപ്മെൻ്റ് സെൻ്ററിൽ മെഗാ ജോബ് ഫെയർ 26ന്
ടി. പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും

പേരാമ്പ്ര: കരിയർ ഡെവലപ്മെന്റ് സെന്റർ പേരാമ്പ്രയുടേയും എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലെ കരിയർ ഡെവലപ്മെൻ്റ് സെൻ്ററിൽ ഒക്ടോബർ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.
പരിപാടി ടി. പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ രാജീവൻ, സെൻ്റർ മാനേജർ ദീപക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. 25 ലധികം കമ്പനികളും 800 ലധികം ഒഴിവുകളുമാണ് ഈ ജോബ് ഫെയറിൻ്റെ പ്രത്യേകത. പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിൽ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കമ്പനി ഡീറ്റെയിൽസ് വേക്കൻസി, സാലറി മുതലായ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 04962615500