headerlogo
carrier

കേരഫെഡിൽ ഒഴിവുകൾ; ജൂൺ 15വരെ അപേക്ഷിക്കാം

തസ്തികകളെ കുറിച്ച് കൂടുതൽ വിവരങ്ങളറിയാം

 കേരഫെഡിൽ ഒഴിവുകൾ; ജൂൺ 15വരെ അപേക്ഷിക്കാം
avatar image

NDR News

09 Jun 2022 03:28 PM

തിരുവനന്തപുരം: കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

       മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്‌സ്), അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അനലിസ്റ്റ്, ഓപ്പറേറ്റർ (മെക്കാനിക്കൽ), ഓപ്പറേറ്റർ (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കണം.

       താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ, വെളളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kerafed.com, 0471-2320504, 0471-2322736.

NDR News
09 Jun 2022 03:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents