റെക്കോഡ് തകർത്ത് സ്വർണവില പവന് 1,480 രൂപ കൂടി 69,960 രൂപയായി
പവന് 1,480 രൂപ കൂടി 69,960 രൂപയായി.

മുംബൈ :റെക്കോഡ് തകർത്ത് സ്വർണവില. പവന് 1,480 രൂപ കൂടി 69,960 രൂപയായി. ഗ്രാമിന് 185 രൂപയും വർധിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് 3 ശതമാനമാണ് വർധന. അതേസമയം മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ്ണ വില ആദ്യമായി 10 ഗ്രാമിന് 92,000 രൂപ കടന്നു. വർധിച്ച് വരുന്ന സ്വർണ വിലയിൽ കണ്ണ് തള്ളിയിരിക്കുക യാണ് ഉപഭോക്താക്കൾ.
ഇറക്കുമതി താരിഫുമായി ബദ്ധപ്പെട്ട് യുഎസും ചൈനയും തമ്മിലുള്ള യുദ്ധം നടക്കുന്നതിനിട യിലാണ് എല്ലാ റെക്കോർഡും ഭേദിച്ച് സ്വർണവില കുതിച്ചു യരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർദ്ധനവാണ് ഇന്നലെ സ്വർണവിലയിൽ രേഖപ്പെടുത്തി യത്. കേരളത്തിൽ ഇന്ന് പവന് ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപയാണ്. ഇന്നലെ ഒരുപവന്റെ സ്വർണവില 68480 രൂപയായിരുന്നു.
ചരിത്രത്തിൽ ആദ്യമായി സ്വർണവില 10 ഗ്രാമിന് 92,000 കടന്നു. ലോകത്ത് തുടരുന്ന അനിശ്ചിതത്വത്തിനിടയിലും സ്വർണ്ണ വില കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ച എംസിഎക്‌സിൽ സ്വർണ വില പുതിയ റെക്കോർഡ് വിലയിലെത്തി. ജൂൺ 5 ന് കാലാവധി അവസാനിക്കുന്ന 10 ഗ്രാം സ്വർണ്ണത്തിന്റെ വില 92,400 രൂപയിലെത്തി, എന്നാൽ പിന്നീട് അത് നേരിയ തോതിൽ കുറഞ്ഞ് 92,050 രൂപയായി രേഖപ്പെടുത്തി. ഇതാദ്യമായാണ് സ്വർണ്ണ വില 92,000 രൂപ കടക്കുന്നത്.