മേപ്പയൂരിൽ ലക്കി ബ്രാൻ്റ് ഫൂട്ട് വെയർ ഉദ്ഘാടനം ചെയ്തു
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന ഉദ്ഘാടനം നിർവഹിച്ചു
മേപ്പയൂർ: മേപ്പയൂർ ടൗണിൽ പേരാമ്പ്ര റോഡിൽ ലക്കി ബ്രാൻ്റ് ഫൂട്ട് വെയർ പ്രവർത്തനമാരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി രാജൻ ഒതയോത്ത് ആദ്യ വിൽപ്പന നിർവ്വഹിച്ചു. മുജീബ് കോമത്ത്, കെ. ദിവാകരൻ നായർ, എം.എം. ബാബു, പത്മനാഭൻ പത്മശ്രീ, റുബീന അഷറഫ്, ശ്രീജിത്ത് അശ്വതി, എ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.