headerlogo
business

ഉള്ളിയേരിയിൽ സ്മാർട്ട് കാർഡിലൂടെ വ്യാപാരം ഒരു കുടക്കീഴിലാക്കും

കാർഡിൻ്റെ ലോഞ്ചിംഗ് പ്രസിഡൻ്റ് കെ.എം. ബാബു നിർവഹിച്ചു

 ഉള്ളിയേരിയിൽ സ്മാർട്ട് കാർഡിലൂടെ വ്യാപാരം ഒരു കുടക്കീഴിലാക്കും
avatar image

NDR News

28 Oct 2024 12:34 PM

ഉള്ളിയേരി: സ്മാർട്ട് കാർഡിലൂടെ വ്യാപാരം ഒരു കുടക്കീഴിലാക്കാൻ ഉള്ളിയേരിയിലെ വ്യാപാരികളുടെ ശ്രമം. ഉള്ളിയേരി യൂണിറ്റിലെ മെമ്പർമാരുടെ പർച്ചേഴ്സിഗ് യൂണിറ്റ് പരിധിയിൽ നിലനിർത്താൻ വേണ്ടിയാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്. സ്മാർട്ട് കാർഡ് മെമ്പർമാർക്ക് ഏറ്റവും കുറഞ്ഞ മാർജനിൽ സാധനങ്ങളും, സേവനങ്ങളും നൽകാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 

      ഓൺലൈൻ വ്യാപാരം ഗ്രമങ്ങളിലേക്കുകൂടി പിടിമുറുക്കികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇത്തരം കൂട്ടായ്മയ്ക്ക് പ്രസക്തി വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. കാർഡിൻ്റെ ലോഞ്ചിംഗ് പ്രസിഡൻ്റ് കെ.എം. ബാബു നിർവഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ, സെക്രട്ടറി വി.എസ്. സുമേഷ്, സന്ദീപ് എന്നിവർ സംസാരിച്ചു.

NDR News
28 Oct 2024 12:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents