സ്വർണ്ണവിലയിൽ സർവ്വകാല റെക്കോർഡ്; പവന് 55,680 രൂപ
ഇന്നലെയും കേരളത്തിലെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു
കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽ സ്വർണ്ണ വില. ഇന്ന് പവന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 55,680 രൂപയും, ഗ്രാമിന് 6,960 രൂപയും കൂടി. ഇത് സംസ്ഥാനത്തെ സ്വർണ്ണ വിലയുടെ റെക്കോർഡാണ്. രാജ്യാന്തര തലത്തിൽ, സ്വർണ്ണം ഭീമമായ നേട്ടത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്.
ഇന്നലെയും കേരളത്തിലെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് വില കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 55,080 രൂപയും, ഗ്രാമിന് 6,885 രൂപയുമാണ് വില. നിലവിൽ, ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ സർവ്വകാല ഉയരമാണ്. ഇത്തരത്തിൽ ഇന്നലെയും ഇന്നുമായി പവന് 1,080 രൂപയും, ഗ്രാമിന് 135 രൂപയുമാണ് ഒറ്റയടിക്ക് വില കയറിയത്. ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണം എത്തിയത് സെപ്‌തംബർ 2 മുതൽ 5 വരെയുള്ള തിയ്യതികളിലാണ്. ഈ ദിവസങ്ങളിൽ പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വിലനിലവാരം.