ഉള്ളിയേരിയിലെ വ്യാപാരികൾ ഒരുലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി
വയനാട് വിലങ്ങാട് ദുരിതാശ്വാസ നിധിയിലേക്കാണ് പണം നല്കിയത്
ഉള്ളിയേരി: വയനാട് - വിലങ്ങാട് ദുരിതാശ്വാസ നിധിയിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് ധനസഹായം നൽകി. യൂണിറ്റ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയാണ് ഫണ്ടിലേക്ക് നൽകിയത്.
ഫണ്ട് ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജിക്ക് പ്രവർത്തക സമിതി അംഗം വി.കെ. കാദർ കൈമാറി. ബാലുശ്ശേരി മണ്ടലം പ്രസിഡണ്ട് അബ്ദുൾ ഷുക്കൂർ, പ്രവർത്തക സമിതി അംഗം ജലീൽ എന്നിവർ സന്നിഹിത രായിരുന്നു.