headerlogo
business

ക്യൂമാർട്ട് സൂപ്പർ മാർക്കറ്റ് ചാവട്ട് സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുനിൽ നറുക്കെടുപ്പ് നിർവ്വഹിച്ചു

 ക്യൂമാർട്ട് സൂപ്പർ മാർക്കറ്റ് ചാവട്ട് സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി
avatar image

NDR News

01 Aug 2024 09:21 PM

അരിക്കുളം: ക്യൂമാർട്ട് സൂപ്പർ മാർക്കറ്റ് ചാവട്ട്, അതിന്റെ ഒന്നാം വാർഷിക പരിപാടിയുടെ ഭാഗമായി സൂപ്പർ മാർക്കറ്റിൽ നിന്നും മാർച്ച് 15 മുതൽ ജൂലൈ 31 വരെ ഓരോ 499 രൂപയ്ക്കും നിത്യോപയോഗ സാധനങ്ങൾ വാങ്ങിയ ഗുണഭോക്താക്കൾക്ക് നൽകിയ കൂപ്പണുകളുടെ നറുക്കെടുപ്പ് ആഗസ്റ്റ് 1 ന് വൈകീട്ട് 6 മണിക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുനിൽ നിർവ്വഹിച്ചു.

      ഒന്നാം സമ്മാനമായ ഫ്രിഡ്ജ് ഫൈമി അമൽ ചെറിയ പുത്തലത്തിനും, രണ്ടാം സമ്മാനമായ മിക്സി റാബിയ കെ.കെ. ഏരത്തുകണ്ടിക്കും, മൂന്നാം സമ്മാനമായ ഗ്യാസ് സ്റ്റൗ മോളി പി.പി. പാറയുളള പറമ്പിലിനും, നാലാം സമ്മാനമായ കുക്കർ മുഹമ്മദ് അൽഹിം കെ.കെയ്ക്കും, അഞ്ചാം സമ്മാനമായ ഡിന്നർ സെറ്റ് സൈൻഅലി കുറ്റിക്കാട്ടിലിനും ലഭിച്ചു.

      സമ്മാനങ്ങൾ യഥാക്രമം ക്യൂ മാർട്ടിൽ വെച്ച് ബന്ധപ്പെട്ടവർ ഏറ്റുവാങ്ങി. ചടങ്ങിൽ ക്യൂമാർട്ട് എക്സിക്യൂട്ടീവ് ഭാരവാഹികളും അംഗങ്ങളുമായ എം.കെ അബ്ദുറഹിമാൻ, സി.ഇ. അഷറഫ്, പി. അബ്ദുള്ള, മുഹമ്മദ് ചാവട്ട്, കെ.കെ. ഹുസ്സൈൻ, സി.കെ. ഉമ്മർ, കെ.കെ. നിസാർ എന്നിവർ സന്നിഹിതരായി.

NDR News
01 Aug 2024 09:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents