ഉള്ളിയേരിയിൽ പ്രീമിയർ ഏജൻസീസ് ഉദ്ഘാടനം ചെയ്തു
അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു
ഉള്ളിയേരി: 20 വർഷക്കാലമായി ഉള്ളിയേരി ഈസ്റ്റ് മുക്കിൽ പ്രവർത്തിച്ചു വരുന്ന പ്രീമിയർ ഗ്ലാസ്സ് മാർട്ടിന്റെ പുതിയ സ്ഥാപനം പ്രീമിയർ ഏജൻസീസ് ബാലുശ്ശേരി എം.എൽ.എ. അഡ്വ. കെ.എം. സച്ചിൻ ദേവ് നാടിനായി സമർപ്പിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബലരാമൻ, ഷാജു ചെറുക്കാവിൽ, പാറക്കൽ അബു ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എം. ബാബു, വ്യാപാര വ്യവസായി സമിതി പ്രസിഡന്റ് സന്തോഷ്, കെ. സുരേഷ് കുമാർ, റഹിം മഠത്തിൽ, ഇമ്പിച്ചി മൊയ്തി പി.ഐ., പ്രിമിയർ ഗ്ലാസ്സ് മാർട്ട് മാനേജിങ് ഡയറക്ടർ സാദിഖ് തുടങ്ങിയവർ പങ്കെടുത്തു.