headerlogo
business

ഉള്ളിയേരി ടൗണിലെ ഡ്രെയിനേജ് പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

പ്രസിഡന്റ്‌ കെ.എം. ബാബു യോഗത്തിൽ അദ്ധ്യക്ഷനായി

 ഉള്ളിയേരി ടൗണിലെ ഡ്രെയിനേജ് പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി
avatar image

NDR News

12 Jun 2024 09:27 PM

ഉള്ളിയേരി: പാതി വഴിയിൽ നിർത്തിയ ഉള്ളിയേരി ടൗണിലെ ഡ്രെയിനേജ് പ്രവൃത്തികൾ എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച യു.എൽ.സി.സി. ആരംഭിച്ച പ്രവൃത്തി രാത്രി നടന്നു കൊണ്ടിരിക്കുമ്പോൾ തൊഴിലാളികളെ ഒരു പറ്റം ആളുകൾ ആക്രമിച്ചതിനെ തുടർന്നാണ് പ്രവൃത്തി തടസ്സപ്പെട്ടത്. 

     ആക്രമണത്തിന് കാരണക്കാരായവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും, തടസ്സപ്പെട്ട പ്രവൃത്തി ഉടൻ ആരംഭിച്ചില്ലെങ്കിൽ ഉള്ളിയേരി ടൗൺ വീണ്ടും വെള്ളക്കെട്ടായി മാറുമെന്നും യോഗം അഭിപ്രായപ്പെട്ടു.

      പ്രസിഡന്റ്‌ കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ, സെക്രട്ടറി വി.എസ്. സുമേഷ്, ട്രഷറർ അബ്ദുൽ ഖാദർ മാതപ്പള്ളി എന്നിവർ സംസാരിച്ചു.

NDR News
12 Jun 2024 09:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents