headerlogo
business

അത്തോളിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് യോഗം ഉദ്ഘാടനം ചെയ്തു

 അത്തോളിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
avatar image

NDR News

16 May 2024 10:25 AM

അത്തോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഗോപാലൻ കൊല്ലോത്ത് അദ്ധ്യക്ഷനായി. 

      നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി രാജൻ കാന്തപുരം, യൂണിറ്റ് യൂത്ത് വിങ് പ്രസിഡൻ്റ് വി.എം. ഷിജു, വനിത വിംഗ് പ്രസിഡൻ്റ് പ്രമീള പ്രേമൻ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.വി. മുഹമ്മദ് ജലീൽ സ്വാഗതവും ട്രഷറർ ലിനീഷ് ആനശ്ശേരി നന്ദിയും പറഞ്ഞു.

      അബ്ദുൽ ഷുക്കൂർ പൂനൂർ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഗോപാലൻ കൊല്ലോത്ത് (പ്രസിഡൻ്റ്), അബ്ദുൽ അസീസ് കരിമ്പയിൽ (ജന.സെക്രട്ടറി), ലിനീഷ് ആനശ്ശേരി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

NDR News
16 May 2024 10:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents