headerlogo
business

കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 54,280 രൂപ

ഇന്ന് വർദ്ധിച്ചത് 560 രൂപ

 കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 54,280 രൂപ
avatar image

NDR News

16 May 2024 01:42 PM

കോഴിക്കോട്: സ്വർണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 560 രൂപയാണ് വർദ്ധിച്ചത്. വർധിച്ച് 54,280 രൂപയായി. ഗ്രാമിന് 6785 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണി വിലയിലുണ്ടായ മാറ്റത്തിന് പിന്നാലെയാണ് കേരള വിപണിയിലും വിലവർദ്ധിച്ചത്. 

     കഴിഞ്ഞ ഏപ്രിലിലാണ് സ്വര്‍ണവില ഇതിനു മുന്‍പ് 54,000 കടന്നത്. അന്ന് 720 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യു.എസ്. ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനവും, നിക്ഷേപകർ വലിയതോതിൽ സ്വർണ്ണത്തിൽ താത്പര്യം കാട്ടുന്നതും വില ഉയരാൻ കാരണമായി. 

      സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതും വില വർദ്ധനക്ക് കാരണമായി.

NDR News
16 May 2024 01:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents