headerlogo
business

സ്വർണ്ണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

ഇതോടെ സ്വർണ്ണം പവന് 52,440 രൂപയായി

 സ്വർണ്ണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
avatar image

NDR News

01 May 2024 01:32 PM

കോഴിക്കോട്: കുതിച്ചുയർന്ന സ്വർണ്ണവിലയിൽ തെല്ലൊരാശ്വാസം. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയും ഗ്രാമിന് 6,555 രൂപയുമായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയാണ് ഇന്നത്തെ വില. 

      ഈ വർഷത്തിൻ്റെ ഒന്നാം പാദത്തിൽ, ഇന്ത്യയുടെ മൊത്തം സ്വർണ ആവശ്യം 136.7 ടണ്ണായിരുന്നു. 2023 ലെ ഒന്നാം പാദത്തിലെ 126.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 8% വർധനവ് ഇന്ത്യക്കാർക്ക് സ്വർണവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു.

      മാർച്ചിൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെങ്കിലും പാദം അവസാനിച്ചപ്പോൾ വിൽപ്പനയിൽ മാന്ദ്യം സംഭവിക്കുകയാനുണ്ടായത്.

NDR News
01 May 2024 01:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents