പിന്നോട്ടില്ലാതെ സ്വർണ്ണവില; പവന് ഇന്ന് ഉയർന്നത് 160 രൂപ
ഇതോടെ പവന് 53480 രൂപയായി
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില ഇന്നും സ്വർണ്ണവില ഉയർന്നു. പവന് 160 രൂപ ഉയർന്ന് 53480 രൂപയായി. ഗ്രാമിന് വില 6685 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 320 രൂപ ഉയർന്നിരുന്നു.
ഈ മാസം 19ന് രേഖപ്പെടുത്തിയ പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍, ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625 രൂപയിലേക്കും പവന് 53,000 രൂപയിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്നാണ് വില വീണ്ടും വർദ്ധിച്ചത്.
അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയും, ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.