headerlogo
business

സംസ്ഥാനത്ത് വോട്ടിംഗ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്

പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിര

 സംസ്ഥാനത്ത് വോട്ടിംഗ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്
avatar image

NDR News

26 Apr 2024 09:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 6.1 ശതമാനം പോളിങ്ങാണ് ഇതേവരെ രേഖപ്പെടുത്തിയത്. കോട്ടയത്താണ് ഉയർന്ന പോളിംഗ്. 6.01 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. വടകരയിൽ 4.88 ശതമാനവും കോഴിക്കോട് 5.28 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 

      20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. പലയിടങ്ങളിലും ബൂത്തുകളുടെ മുന്നിൽ വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും 66303 സുരക്ഷ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

NDR News
26 Apr 2024 09:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents