headerlogo
business

റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില; പവന് 54,520 രൂപ

ഇന്ന് രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണവില

 റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില; പവന്  54,520 രൂപ
avatar image

NDR News

19 Apr 2024 11:50 AM

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചുയരുന്നു. പവന് 300 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായി. വില വർദ്ധന ഇതേപോലെ തുടരുകയാണെങ്കിൽ പവന്‍റെ വില വൈകാതെ 60,000 രൂപയ്ക്ക് മുകളിലെത്തും.

     ഈ മാസം സ്വർണ്ണവിലയിൽ വൻ വർദ്ധനവാണ് കാണാനായത്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില കുതിച്ചുയരുന്നതിന് കാരണമായത്. മാർച്ച് മാസം തന്നെ പവന് അരലക്ഷം എന്ന നിലയിലേക്ക് സ്വർണ്ണവിപണി സഞ്ചാരം ആരംഭിച്ചിരുന്നു. അതിനെയും കടത്തിവെട്ടുന്ന നിലയിലേക്കാണ് നിലവിലെ കുതിപ്പ്.      

     വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില പിന്നെ കുതിച്ചുയരുകയാനുണ്ടായത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപ വർദ്ധിച്ചു. ഏപ്രിൽ മാസം ഇതുവരെ 3720 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്.

NDR News
19 Apr 2024 11:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents