headerlogo
business

തൊട്ടാൽ പൊള്ളുന്ന സ്വർണ്ണം; പവന് 52,880 രൂപ

ഇന്നലെ രണ്ടു തവണകളായി പവന് 280 രൂപയാണ് വർദ്ധിച്ചത്

 തൊട്ടാൽ പൊള്ളുന്ന സ്വർണ്ണം; പവന് 52,880 രൂപ
avatar image

NDR News

10 Apr 2024 12:57 PM

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. സ്വർണ്ണം പവന് 80 രൂപ വർദ്ധിച്ച് 52,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6610 രൂപയായി. ഇന്നലെ രണ്ടു തവണകളായി പവന് 280 രൂപയാണ് വര്‍ധിച്ചത്. 

     ആഗോളതലത്തില്‍ സ്വർണ്ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണ്ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വില ഉയരാൻ ഇടയാക്കിയത്.

     കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വർണ്ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് വില കുത്തിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്നെങ്കിലും ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ ഉയർന്നു. തുടർന്ന് ഒരാഴ്ചയ്ക്കിടെ 2200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

NDR News
10 Apr 2024 12:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents