ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വ്യാപാരികൾ ധർണ്ണ സമരം നടത്തി
ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദർ ധർണ്ണ ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി : കേന്ദ്ര കേരള സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ധർണ്ണ സമരം നടത്തി. മാലിന്യ നിർമാർജനത്തിന്റെ പേരിൽ കട പരിശോധനയും, ഫൈൻ ഈടാക്കലും അവസാനിപ്പിക്കുക, അനധികൃത തെരുവ് കച്ചവടത്തിന് നിയത്രണം കൊണ്ടുവരുക, തുടങ്ങിയ ഇരുപത്തിരണ്ടോളം ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു സമരം.
ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ. എം. ബാബു സ്വാഗതം പറഞ്ഞു. ഖാദർ മാതപ്പള്ളി, ദേവദാസ് കടുക്കൈ, സന്തോഷ് പുതുക്കുടി, വി. എസ്. സുമേഷ് എന്നിവർ സംസാരിച്ചു. കെ. പി. സുരേന്ദ്രനാഥ്, സന്തോഷ് പുതുക്കെമ്പുറം, ടി. പി. മജീദ്, രാജേഷ് ശിവ, നിഷ ഗോപാലൻ, റിയാസ് ഷാലിമാർ, ജംഷിദ് ഉണ്ണി, കെ. സോമൻ, സിദ്ധീഖ് കിസ് വ, രാജൻ ശ്രീകല എന്നിവർ നേതൃത്വം നൽകി.വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.