സമം കറി പൗഡറിന്റെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ സെന്റർ ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം നിർവഹിച്ചു
ചക്കിട്ടപാറ: കേരള സർക്കാരിന്റെ സംരംഭകത്വ പരിപാടിയുടെ ഭാഗമായി ചക്കിട്ടപാറ തലച്ചിറ പടിയിൽ ആരംഭിച്ച സമം കറി പൗഡറിന്റെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആദ്യവില്പന ഗ്രാമ പഞ്ചായത്ത് മെമ്പർ ജിതേഷ് മുതുകാട് ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥിനു നൽകി നിർവഹിച്ചു. ലത ബാലകൃഷ്ണൻ സ്വാഗതവും ഷീന നാരായണൻ നന്ദിയും പറഞ്ഞു.