headerlogo
business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

കഴിഞ്ഞ ദിവസം 360 രൂപയാണ് കുറഞ്ഞത്

 സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു
avatar image

NDR News

18 May 2023 12:40 PM

കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ സ്വര്‍ണം പവന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 45,040 രൂപയായിരുന്നു ഇന്നലത്തെ വില.

      18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ഇന്ന് 4650 രൂപയും ഒരു ഗ്രാം വെള്ളിയ്ക്ക് 78 രൂപയുമാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 103 രൂപയും നല്‍കേണ്ടി വരും. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തും സ്വര്‍ണവില കുത്തനെ ഇടിയാന്‍ കാരണമായത്.

NDR News
18 May 2023 12:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents