headerlogo
business

റെക്കോഡുകൾ ഭേദിച്ച് സ്വർണ്ണവില; പവന് 45,000

ബുധനാഴ്ച വർധിച്ചത് 750 രൂപ

 റെക്കോഡുകൾ ഭേദിച്ച് സ്വർണ്ണവില; പവന് 45,000
avatar image

NDR News

06 Apr 2023 11:16 AM

കൊച്ചി: സംസ്ഥാന ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ തീർത്ത് സ്വർണ്ണവില. പവന്‌ 45,000 രൂപയിലെത്തി. പവന് 760 രൂപയാണ് ബുധനാഴ്ച മാത്രം വർധിച്ചത്. ഇതോടെ ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി. ഒരു പവൻ ആഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 48,600 രൂപയിലധികമാകും.

       അമേരിക്കയിലെ ബാങ്ക് തകർച്ചകളുടെ ആഘാതത്തിൽ മാർച്ച് 18ന് രേഖപ്പെടുത്തിയ 44,240 രൂപയാണ് ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. പിന്നീട് 43,600 രൂപയിലേക്ക് താഴ്‌ന്നെങ്കിലും ചൊവ്വാഴ്ച പവന് 480 രൂപ വർധിച്ചു. രണ്ടുദിവസംകൊണ്ട് പവന് 1240 രൂപയാണ് കൂടിയത്‌.

       അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2022 ഡോളറിലേക്ക്‌ കുതിച്ചുയർന്നതിൻ്റെ പ്രതിഫലനമാണ് സംസ്ഥാനത്തുണ്ടായത്. മാർച്ച് 18നുശേഷം വില താഴ്ന്നപ്പോൾ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും വൻകിട നിക്ഷേപകരും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വില വീണ്ടും ഉയർത്തിയത്.

NDR News
06 Apr 2023 11:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents