headerlogo
business

നടുവണ്ണൂർ വ്യാപാര ഫെസ്റ്റ് -22; പുസ്തകമേള ആരംഭിച്ചു

പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും

 നടുവണ്ണൂർ വ്യാപാര ഫെസ്റ്റ് -22; പുസ്തകമേള ആരംഭിച്ചു
avatar image

NDR News

06 Oct 2022 10:15 PM

നടുവണ്ണൂർ: സോഷ്യൽ മീഡിയയിലെ നുണകൾക്ക് പിന്നാലെ പോയി സമയം പാഴാക്കരുതെന്നും പുസ്തക വായനാ സംസ്കാരം തിരിച്ചു പിടിക്കണമെന്നും പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രസ്താവിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാര ഫെസ്റ്റ് -22 നോടനുബന്ധിച്ച് നടക്കുന്ന പുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

       ഭക്ഷണവും വസ്ത്രവും വാങ്ങുന്ന കൂട്ടത്തിൽ ചെറിയ തുകയ്ക്കുള്ള പുസ്തകങ്ങളെങ്കിലും വാങ്ങി മക്കൾക്ക് നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ നാടകപ്രവർത്തകൻ പപ്പൻ കാവിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ദാമോദരൻ, ചന്ദ്രൻ വിക്ടറി, സജീർ വാളൂർ, ചന്ദ്രൻ കെ. പി, ബഷീർ കെ. എം. തുടങ്ങിയവർ സംസാരിച്ചു.

       പരിപാടിയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. കെ. ജലീൽ, ഷബീർ നിടുങ്ങണ്ടി, പി. ജി. ബൈജു, പി. കെ. രവീന്ദ്രൻ നേതൃത്വം നൽകി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ വിലക്കിഴിവോടെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ലഭിക്കും. ബന്ധപ്പെടാം : 94479 60746, 80753 09950

NDR News
06 Oct 2022 10:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents