നടുവണ്ണൂർ വ്യാപാര ഫെസ്റ്റ് ഇന്ന് തുടങ്ങുന്നു
കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും
നടുവണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന വ്യാപാര ഫെസ്റ്റ് ആഗസ്റ്റ് 31 ബുധനാഴ്ച ആരംഭിക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനിത വിതരണോദ്ഘാടനം നിർവഹിക്കും. നാസർ എസ്റ്റേറ്റ്മുക്ക്, അഷ്റഫ് മൂത്തേടത്ത്, ജിജി കെ. തോമസ്, വാഴയിൽ ഇബ്രാഹിം ഹാജി, മനാഫ് കാപ്പാട്, ഷുക്കൂർ പൂനൂർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ഫെസ്റ്റിന്റെ ഭാഗമായി ഉദ്ഘാടന സംഗമം, ടൗൺ സൗന്ദര്യവത്കരണം, ഓണ പൂക്കളം, ഗാനമേള, ലഹരിവിരുദ്ധ ബോധവത്കരണം,രക്ത ദാന ക്യാമ്പ്, കുടുംബശ്രീ സംഗമം, കമ്പവലി മത്സരം, ചിത്രരചന, പുസ്തക മേള, വ്യാപാരി കുടുംബസംഗമം, നേത്ര പരിശോധന ക്യാമ്പ്, നാടകം, നൃത്ത വിസ്മയം, മെഹന്തി ഫെസ്റ്റ്, നമ്മുടെ നടുവണ്ണൂർ വിഷൻ 2025, സ്പോർട്സ് സൗഹൃദ മത്സരം, സമാപന സംഗമം തുടങ്ങിയപരിപാടികൾ നടക്കും.
ഒക്ടോബർ 30നു നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റ് ന്റെ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഭാഗ്യ ശാലിയെ കണ്ടെത്തി ഗൃഹോപകരണങ്ങൾ സമ്മാനമായി നല്കും . മാസത്തിൽ ബൈക്കും മെഗാ നറുക്കെടുപ്പിൽ കാ റും സമ്മാനമായി നൽകുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വാ ഗത സംഘം ഭാരവാഹികളായ ടി. പി. ദാമോദരൻ മാസ്റ്റർ, കെ. രാജീവൻ, ചന്ദ്രൻ വിക്ടറി, ഷബീർ നിടുങ്ങണ്ടി, എം.കെ. ജലീൽ, സി. സത്യപാലൻ എന്നിവർ വാർത്ത സ മ്മേളനത്തിൽ അറിയിച്ചു.