പെട്രോള്‍ പൂഴ്ത്തി വെക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പമ്പുടമകള്‍
ദിനം പ്രതി വ്യാപാരം നടക്കുന്നതാണ് പമ്പുകള്‍ക്ക് നല്ലതെന്ന് ഭാരവാഹികൾ
കോഴിക്കോട്. കൂടുതൽ ലാഭം കൊയ്യുന്നതിനായി പെട്രോൾ പമ്പുകൾ ഇന്ധനം പൂഴ്ത്തി വെക്കുന്നു വെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പെട്രോൾ പമ്പുകളുടെ സംഘടനയായ ഓള്‍ കേരള പെട്രോളിയം ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പറഞ്ഞു. ഇന്ധന വില കൂടിത്തുടങ്ങിയ ശേഷം പലയിടത്തും പെട്രോള്‍ പമ്പുകള്‍ പൂട്ടിയിടുന്നതിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.പമ്പുകളിലെ ഇന്ധനം പിടിച്ച് വച്ച് വില കൂടുമ്പോള്‍ വിറ്റ് ലാഭമുണ്ടാക്കാനാണിങ്ങനെ ചെയ്യുന്നതെന്നായിരുന്നു പ്രധാന ആരോപണം.
എണ്ണക്കമ്പനികളിൽ നിന്ന് നിശ്ചിതസമയത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭിക്കാത്തതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന് ഭാരവാഹികൾ കോഴിക്കോട്ട് പറഞ്ഞു.സംസ്ഥാനത്ത് ഇന്ധന ലഭ്യത കുറഞ്ഞതിൻറെ കാരണം പെട്രോൾ പമ്പ് ആണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സംഘടന പറഞ്ഞു. എണ്ണ കമ്പനികളിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ സമയാസമയങ്ങളിൽ ലഭിക്കാത്തതാണ് പെട്രോൾ ലഭ്യതക്കുറവിന് കാരണമെന്ന് നേതാക്കള്‍ പറഞ്ഞു.
പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് രണ്ടു രൂപയും ആണ് പെട്രോൾ പമ്പുകൾക്ക് കമ്മീഷനായി ലഭിക്കുന്നത്. ഇന്ധനത്തിന് ദിനം പ്രതി 85 പൈസ വരെയാണ് ദിനേനയെന്നോണം വർദ്ധിക്കുന്നത്. അത് പമ്പുകൾക്ക് ലഭിക്കുന്ന മാർജിനെ ക്കാൾ കുറഞ്ഞ പൈസയാണ് ദിനം പ്രതി വർദ്ധിക്കുന്നത്.അതു കൊണ്ടു തന്നെ ദിനംപ്രതി വ്യാപാരം നടക്കുന്നതാണ് പമ്പുകള്‍ക്ക് നല്ലതെന്ന് ഭാരവാഹികൾ പറഞ്ഞു.പമ്പുകൾ പൂട്ടിയിട്ട് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പന നടന്നിട്ടില്ലെങ്കിൽ കമ്പനിക്ക് വലിയ നഷ്ടമാണെന്നും ഭാരവാഹികൾ പറഞ്ഞു.