കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് തൊഴിലാളികൾക്ക് ഷോക്കേറ്റു
വൈദ്യുതി ലൈനിൽ കമ്പി തട്ടിയാണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ്

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികൾക്ക് വൈദ്യുതിയാഘാതമേറ്റു. ഒരാൾ ഷോക്കേറ്റു തെറിച്ചു വീണു. മറ്റേയാൾ പൈപ്പിൽ പറ്റി പിടിച്ചു പോവുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. തൊഴിലാളി കൃപേഷിന് ഗുരുതമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈദ്യുതി ലൈനിൽ കമ്പി തട്ടിയാണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സ്റ്റേഷനിലെ ലിഫ്റ്റ് പണിക്കിടെയാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ രണ്ട് തൊഴിലാളികളും സംസ്ഥാനക്കാരാണ്.