പേരാമ്പ്ര മരുതോറയിൽ റോഡിൽ മാങ്ങ പെറുക്കാൻ പോയ ആറു വയസ്സുകാരൻ ബുള്ളറ്റ് ഇടിച്ച് മരിച്ചു
കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു

പേരാമ്പ്ര: വീടിനടുത്ത് റോഡിൽ മാങ്ങ എടുക്കുവാൻ പോയ ആറു വയസ്സുകാരൻ അയൽവാസിയുടെ ബുള്ളറ്റ് ബൈക്കിടിച്ച് മരിച്ചു.പേരാമ്പ്ര കക്കാട് മരുതോറചാലിൽ സബീഷിന്റെ ഇളയമകൻ ധ്യാൻദേവ്(7)ആണ് മരിച്ചത്. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയിലും തുടർന്ന് മൊടക്കല്ലൂർ എം. എം. സി ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. പേരാമ്പ്ര എയുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധ്യാൻ ദേവ്. അമ്മ രമ്യ, സഹോദരൻ ആദിദേവ്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും