മൂടാടി വെള്ളറക്കാട്ട് വയോധികൻ ട്രെയിൻ തട്ടി മരിച്ചു
ഇന്ന് രാവിലെയാണ് വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ സമീപം മൃതദേഹം കണ്ടത്

കൊയിലാണ്ടി: വെള്ളറക്കാട്ട് വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെള്ളറക്കാട് ചെവിചെത്തിപൊയിൽ നാണു (72) ആണ് മരിച്ചത്. മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ധേഹത്തെ രാവിലെ 4.30ന് വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു മൃതദേഹം കൊയിലാണ്ടി പോലീസെത്തി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗീതയാണ് ഭാര്യ.
വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി തുടർന്ന് പോസ്റ്റ്മോർട്ടത്തിനും തുടർനടപടികൾക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.