കുറുവങ്ങാട് ഇന്ന് പ്ലംബിംഗ് ജോലിക്കിടെ യുവാവ് ടെറസിൽ നിന്ന് താഴെ വീണു
വീടിൻ്റെ രണ്ടാം നിലയിൽ നിന്നും സൺഷൈഡിലേക്ക് വീണാണ് പരിക്കേറ്റത്

കൊയിലാണ്ടി : പ്ലംബിംഗ് ജോലിക്കിടെ യുവാവ് വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റു. ചെങ്ങോട്ടുകാവ് സ്വദേശി ഷാഹുമാൻ (21) ആണ് പരിക്കേറ്റത്. കൊയിലാണ്ടി കുറുവങ്ങാടിൽ യാസീൻ്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ പ്ലംബിംഗ് ജോലിക്കിടെയാണ് വീടിൻ്റെ രണ്ടാം നിലയിൽ നിന്നും സൺ ഷൈഡിലേക്ക് വീണു പരിക്കേറ്റത്. ടെറസിൽ നിന്ന് വീണതോടെ യുവാവ് എഴുന്നേൽക്കാൻ പറ്റാത്ത നിലയിലായി. ഇന്ന് രണ്ടോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന യുവാവിൻ്റെ സ്ട്രക്‌ചറിൽ റോപ്പ് ഉപയോഗിച്ച് താഴെ സുരക്ഷിതമായി ഇറക്കിയതിന് ശേഷം കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ്റ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
സ്റ്റേഷൻ ഓഫീസർ വി കെ ബിജുവിൻറെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ ഓഫീസർ ബി കെ അനൂപ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെനീഷ്, ഇ എം നിധി പ്രസാദ്, എൻ പി അനൂപ്, കെ ഷാജു, ഐ ഇന്ദ്രജിത്ത്, ഹോം ഗാർഡുമാരായ അനിൽകുമാർ, ഷൈജു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.