പേരാമ്പ്രയിൽ ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മരിച്ചത് മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ

പേരാമ്പ്ര: ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡിഗ്രീ വിദ്യാർത്ഥി മരിച്ചു. മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ (21) ആണ് മരിച്ചത്. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകയായിരുന്ന സേഫ്റ്റി ബസ്, ഷാദിൽ സഞ്ചരിച്ച ബുള്ളറ്റിനെ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ബസ് അമിത വേഗതയിൽ ആയിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഇടിയുടെ ആഘാതത്തിൽ ബസ് ബൈക്കിനെ 10 മീറ്ററോളം വലിച്ചിഴച്ചശേഷമാണ് നിന്നത്.
പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഷാദിൽ പരീക്ഷ എഴുതി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.