വളയത്ത് യുവതിയേയും മക്കളേയും കാണാനില്ലെന്ന് പരാതി
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരേയും കാണാതായത്

വളയം: വളയം ചെറുമോത്ത് യുവതിയേയും മക്കളേയും കാണാനില്ലെന്ന് പരാതി. കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ(10), ലുഖ്‌മാൻ(5) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരേയും കാണാതായത്.
വസ്ത്രങ്ങൾ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും കൂട്ടി വെള്ളിയാഴ്ച ഉച്ചയോടെ വളയത്തെ ഭർതൃ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആഷിതയുടെ പിതാവ് പോലീസിൽ പരാതി നൽകി. വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.