കൊയിലാണ്ടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കൊയിലാണ്ടി പഴയ ചിത്രടാക്കീസിന് സമീപമാണ് അപകടം നടന്നത്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പിക്കപ്പ് ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് ലോറിയും കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികന് കാലിനും കൈക്കും പരിക്കേറ്റു.
പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ ബോധം നഷ്ടപ്പെട്ടിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.