താമരശ്ശേരിയിൽ ഫ്ലാറ്റിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
മിനി ബൈപ്പാസിൽ ഭജനമഠത്തിനു സമീപത്തെ ഫ്ലാറ്റിൽ ആണ് മൃതദേഹം കണ്ടത്

താമരശ്ശേരി: താമരശ്ശേരിയിൽ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മിനി ബൈപ്പാസിൽ ഭജനമഠത്തിനു സമീപത്തെ ഫ്ലാറ്റിൽ മുറിയിലെ ജനൽ കമ്പിയിലാണ് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ രണ്ടു മാസം മുമ്പാണ് താമരശ്ശേരിയിലെ ഫ്ലാറ്റിൽ താമസമാക്കിയതെന്ന് പറയപ്പെടുന്നു.