ബാലുശ്ശേരിയിലെ ലാവണ്യ അപ്ലയൻസസ് കത്തിയമർന്നു ;വൻ നാശനഷ്ടം
ലാവണ്യ അപ്ലയൻസസ് ആണ് തീപിടുത്തത്തിൽ നശിച്ചത്

ബാലുശ്ശേരി.ബാലുശ്ശേരിയിലെ കച്ചവട സ്ഥാപനത്തിൽ തീപിടുത്തം. ടൗണിലെ ലാവണ്യ അപ്ലയൻസസ് ആണ് തീപിടുത്തത്തിൽ നശിച്ചത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ 3,4 നിലകളിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നുമാണ് തീപടർന്നത് എന്ന് പറയപ്പെടുന്നു. തീ എങ്ങനെ പടർന്നു എന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 7 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്.