headerlogo
breaking

മത്സര ഓട്ടത്തിനിടെ; കൊച്ചിയിൽ ബസുകൾക്ക് ഇടയിൽപെട്ട് ബൈക് യാത്രിക മരിച്ചു

തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്

 മത്സര ഓട്ടത്തിനിടെ; കൊച്ചിയിൽ ബസുകൾക്ക് ഇടയിൽപെട്ട് ബൈക് യാത്രിക മരിച്ചു
avatar image

NDR News

14 Mar 2025 04:11 PM

കൊച്ചി: എറണാകുളം മേനക ജങ്ഷനിൽ ബസുകൾക്കിടയിൽപെട്ട് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് വിവരം. തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. 

     ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.

 

 

NDR News
14 Mar 2025 04:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents