കൊയിലാണ്ടിയിൽ എത്തിയ പാസഞ്ചർ ട്രെയിനിന് അടിയിൽ തീപിടിച്ചു
ബ്രേക്ക് ബൈൻഡിംഗ് മൂലമാണ് തീ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൻ്റെ അടിവശത്ത് തീപടർന്നു. 66323 നമ്പർ കണ്ണൂർ - ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് തീ പടർന്നത്. വൈകീട്ട് 6.50 ഓടെയാണ് സംഭവം. ബ്രേക്ക് ബെൻഡിങ് മൂലം ഉണ്ടായ തീ എന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തീയണച്ച ശേഷം അര മണിക്കൂർ വൈകിയാണ് ട്രെയിൻ സർവീസ് ആരംഭിച്ചത്.
6:50 ന് സ്റ്റേഷനിൽ എത്തിയ ട്രെയിൻ അര മണിക്കൂർ വൈകിയാണ് സ്റ്റാർട്ട് ചെയ്‌തത്. ബ്രേക്ക് ബൈൻഡിംഗ് മൂലമാണ് തീ ഉണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സ്റ്റേഷൻ സുപ്രൻ്റ് വിനു ടി, പോയിന്റ് സ്മാൻ പ്രത്യുവിൻ, അഭിനന്ദ് എന്നിവർ തക്ക സമയത്ത് ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു.