നെല്ലിയാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്

കൊയിലാണ്ടി: ഇന്ന് ഉച്ചയോടെ നെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. പാലത്തിന് സമീപത്ത് നിന്നും 15 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സ് പ്രായം തോന്നിയ്ക്കുന്ന പുരുഷന്റേതാണ് മൃതദേഹം. വെള്ള മുണ്ടും പച്ച കളർ ഷർട്ടുമാണ് വേഷം.
മൃതദേഹം ഫയർഫോഴ്‌സ് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുന്നു. ഇന്ന് ഉച്ചയോടെയാണ് നെല്ല്യാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേയ്ക്ക് ചാടിയതായി പോലീസിന് വിവരം ലഭിച്ചത്. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു.