കണ്ണൂരിൽ സിപിഎം ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്

പാനൂർ: പാനൂരിൽ സിപിഐഎം- ബിജെപി സംഘർഷം. സംഘർഷത്തിൽ ബിജെപി പ്രവർത്തകർക്കും സിപിഐഎം പ്രവർത്തകർക്കും പരിക്കേറ്റു. ബിജെപി പ്രവർത്തകൻ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. സിപിഐഎം പൊയിലൂർ ലോക്കൽ കമ്മിറ്റിയംഗത്തിനും ഡിവൈഎഫ്ഐ നേതാവ് ടി പി സജീഷ് ഉൾപ്പെടെ നാല് പേർക്കും മർദ്ദനമേറ്റു.
സിപിഐഎം പ്രവർത്തകരെ മർദ്ദിച്ചതിന്റെ തിരിച്ചടിയായി ആക്രമണം നടക്കുകയായിരുന്നു. പൊയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.