നടുവണ്ണൂരിൽ അമിത വേഗതയിൽ വന്ന കാർ നഴ്സറിയിലേക്ക് ഇടിച്ചു കയറി അപകടം
നടുവണ്ണൂർ മേക്കോത്ത് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഫ്ലവേഴ്സ് നഴ്സറിയിലാണ് അപകടം

നടുവണ്ണൂർ: അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് നഴ്സറിയിലേക്ക് ഇടിച്ചു കയറി അപകടം. നടുവണ്ണൂർ കരിമ്പാപൊയിൽ ഭാഗത്ത് മേക്കോത്ത് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഫ്ലവേഴ്സ് നഴ്സറിയിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് ഭാഗത്തു നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോയ സിഫ്റ്റ് ഡിസയർ കാറാണ് അപകടം വരുത്തിയത്. അപകടം വരുത്തിയ കാറിൽ സഞ്ചരിച്ചത് മുളിയങ്ങൽ സ്വദേശികളായ ചെറുപ്പക്കാരാണെന്ന് കരുതപ്പെടുന്നു. നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് നേരെ എതിർ വശത്തേക്ക് തിരിഞ്ഞ് തിരിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്. കാറിൽ ഉണ്ടായിരുന്നവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് വിവരം.
തകർന്ന് വീണ ടെലിഫോൺ പോസ്റ്റിനോടൊപ്പം ബിഎസ്എൻഎൽ ഒ എഫ്സി കേബിളും തകർന്നു. ഇതോടെ ഈ വഴിയുള്ള ടെലിഫോൺ ഇൻറർനെറ്റ് സംവിധാനവും തകരാറിലായി.നഴ്സറിയുടെ അരികിൽ ഉണ്ടായിരുന്ന നിരവധി ചെടിച്ചട്ടികളും വശങ്ങളിലെ ബോഡും തകർന്നിട്ടുണ്ട്. അപകടം സംബന്ധിച്ച് നഴ്സറി ഉടമ നാസില ബാലുശ്ശേരി പോലീസിൽ പരാതി നൽകി.