കക്കട്ടിൽ ബൈക്കിൽ എത്തിയ സംഘം മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു
പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നാദാപുരം: കക്കട്ടിൽ ബൈക്കിൽ എത്തിയ സംഘം മധ്യവയസ് ആശുപത്രിയിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റ്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് അറിവായിട്ടില്ല. കൈവേലി റോഡ് ജംഗ്ഷനടുത്ത് വെച്ച് ബൈക്കിലെത്തിയ സംഘം വെട്ടിയതായാണ് വിവരം. ഇന്ന് രാത്രിയോടെയായിരുന്നു സംഭവം.
പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. നാദാപുരം ഡി.വൈ.എസ്.പി ചന്ദ്രന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.