മാരകശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവുമായി കോട്ടൂർ തിരുവോട് സ്വദേശി പിടിയിൽ
കോട്ടൂർ തിരുവോട് പുന്നോറത്ത് അനുദേവ് സാഗർ(23) ആണ് പിടിയിലായത്

പേരാമ്പ്ര : പേരാമ്പ്രയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഇരുപത്തിമൂന്നുകാരൻ പിടിയിൽ. കോട്ടൂർ തിരുവോട് പുന്നോറത്ത് അനുദേവ് സാഗർ(23) ആണ് പിടിയിലായത്. വാകയാട് തിരുവോട് ഭാഗത്താണ് ഇയാൾ പേരാമ്പ്ര എക്സൈസിന്റെ പിടിയിലായത്. മാരകശേഷിയുള്ള ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവിൽ നിന്നും കണ്ടെടുത്തത്.
അറസ്റ്റ് ചെയ്ത് യുവാവിന്റെ പേരിൽ എൻഡിപിഎസ് കേസെടുത്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാർ.കെ, അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ചന്ദ്ര കുഴിച്ചാലിൽ, പ്രൈവൻ്റീവ് ഓഫീസർ ഗ്രേഡ് നൈജീഷ്.ടി, ഷിജിൽ കുമാർ, എൻ.കെ., വനിതാ സിവിൽ എക്സൈസ് ഓഫീസർ മഹിത. ബി.എസ്., സിവിൽ എക്സൈസ് ഡ്രൈവർ ദിനേശ്.സി എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.