വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പകയിൽ താമരശ്ശേരിയിൽ യുവാവ് അനുജനെ വെട്ടി
ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിലെത്തിയാണ് അർജുൻ അനുജനെ ആക്രമിച്ചത്

കോഴിക്കോട്: ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തല വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുനാണ് വെട്ടിയത്. ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം.
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. അർജുൻ ക്ഷേത്രത്തിൽ നിന്ന് വാളുമായി പോകുന്നതിന്റെ സിസിടിവി വിഷ്വൽസ് പുറത്തുവന്നു.