മണക്കുളങ്ങര അപകടം; മരണമടഞ്ഞവരുടെ പൊതുദർശനം അല്പസമയത്തിനകം
മന്ത്രി എം.ബി. രാജേഷ് 1.30 ന് കുറുവങ്ങാട് എത്തി അന്ത്യോപചാരം അർപ്പിക്കും

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്നുപേർ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കുറുവങ്ങാട് പൊതു ദർശനത്തിന് വെക്കും. പോസ്റ്റ് മാർട്ടം കഴിഞ്ഞ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ നിന്നും നാട്ടിലേക്ക് അല്പ സമയത്തിനകം എത്തിച്ചേരും. മന്ത്രി എം.ബി. രാജേഷ് 1.30 ന് കുറുവങ്ങാട് എത്തി അന്ത്യോപചാരം അർപ്പിക്കും. സംഭവത്തിൽ കുറുവങ്ങാട് മുതൽ കോതമംഗലം വരെ ഹർത്താൽ ആചരിക്കുകയാണ്.
ഇന്നലെ വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമുളള ദുരന്തം അരങ്ങേറിയത്. രാജൻ (66) വടക്കയിൽ വീട് കൊയിലാണ്ടി, ലീല ( 60), അമ്മു അമ്മ (75) എന്നിവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.
ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി. ആനകൾ ഇടഞ്ഞതോടെ ആളുകൾ നാലുഭാഗത്തേക്കും ഓടുകയായിരുന്നു.
ക്ഷേത്രോത്സവത്തിന്‍റെ അവസാന ദിവസമായിരുന്ന ഇന്നലെ കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെ വൈകീട്ടോടെയാണ് സംഭവം. സമീപത്ത് നിന്നും പടക്കം പൊട്ടിച്ചതോടെ ആനകൾ വിരണ്ടോടുകയായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്