ഓട്ടോ ഡ്രൈവർ കാറിടിച്ചു മരിച്ചു, നടുവണ്ണൂരിൽ ഇന്ന് ഓട്ടോ ഓടുന്നില്ല
കഴിഞ്ഞ ആഴ്ച ചാലിക്കര വച്ചാണ് അപകടം ഉണ്ടായത്

നടുവണ്ണൂർ: ഓട്ടോ ഓടിക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ കുറുപ്പന്ന് കണ്ടി മജീദ് (56) മരണപ്പെട്ടു. കഴിഞ്ഞയാഴ്ച പേരാമ്പ്ര ഭാഗത്ത് നിന്ന് സ്കൂൾ കുട്ടികളുമായി നടുവണ്ണൂരിലേക്ക് വരുമ്പോൾ ചാലിക്കര വച്ച് എതിരെ വന്ന കാർ ഓട്ടോയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാകയാട് 11 കണ്ടി സ്വദേശിയാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മജീദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വാകയാട് പതിനൊന്ന് കണ്ടി സ്വദേശി കുറുപ്പന്ന് കണ്ടി ഇമ്പിച്ചാലി ഇമ്പിച്ച്യാലി ഖദീജ ദമ്പതികളുടെ മകനാണ്. ജമീലയാണ് ഭാര്യ. കോയ സഹോദരനാണ്.മൂന്ന് പെൺമക്കളും ഉണ്ട് .മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിക്കും. പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂളിൽ നിന്ന് കുട്ടികളെ കൊണ്ട് വരുമ്പോഴാണ് അപകടം ഉണ്ടായത്. മജീദിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച് നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവർമാർ ഇന്ന് ഓട്ടം നിർത്തിവച്ചു.