headerlogo
breaking

യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നു പിടിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ

മണ്ണൂർ റെയിലിൽ നിന്നു ഫറോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം

 യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നു പിടിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ
avatar image

NDR News

11 Feb 2025 07:02 PM

കോഴിക്കോട്: ഫറോക്കിൽ ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നു പിടിച്ച കണ്ടക്ട‌ർ അറസ്റ്റിൽ. പെരുമുഖം പുല്ലിക്കടവ് പള്ളിയാളി ഹർഷാദ്(30)ആണ് അറസ്റ്റിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കും. മണ്ണൂർ റെയിൽ-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറാണ്.  

        കഴിഞ്ഞദിവസം രാവിലെ മണ്ണൂർ റെയിലിൽ നിന്നു ഫറോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാൾ വിദ്യാർഥിനിയെ കടന്നു പിടിച്ചത്. എസ്ഐ ആർ.എസ്.വിനയൻ്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.

 

NDR News
11 Feb 2025 07:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents