മേപ്പയൂരിൽ നിന്ന് കാണാതായ ബൈക്ക് ചെമ്പ്രയിൽ കണ്ടെത്തി; മോഷ്ടാവ് പിടിയിൽ
മേപ്പയൂരിലെ സലാം മാർട്ട് പരിസരത്തു നിന്നാണ് ബൈക്ക് മോഷണം പോയത്
![മേപ്പയൂരിൽ നിന്ന് കാണാതായ ബൈക്ക് ചെമ്പ്രയിൽ കണ്ടെത്തി; മോഷ്ടാവ് പിടിയിൽ മേപ്പയൂരിൽ നിന്ന് കാണാതായ ബൈക്ക് ചെമ്പ്രയിൽ കണ്ടെത്തി; മോഷ്ടാവ് പിടിയിൽ](imglocation/upload/images/2025/Feb/2025-02-06/1738849806.webp)
പേരാമ്പ്ര: മേപ്പയൂരിൽ നിന്നും കാണാതായ ബൈക്ക് കണ്ടെത്തി. ചെമ്പ്രക്കും ചക്കിട്ടപാറക്കും ഇടയിൽ വച്ചാണ്, മോഷണം പോയ പാഷൻ പ്ലസ് ബൈക്ക് കണ്ടെത്തിയത്. മേപ്പയ്യൂർ സ്വദേശിയായ യുവാവ് ബൈക്ക് കണ്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് യുവാക്കളാണ് ഈ ബൈക്കിൽ എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി മേപ്പയൂരിലെ സലാം മാർട്ട് പരിസരത്തു നിന്നാണ് ബൈക്ക് മോഷണം പോയത്. കെഎൽ 57 ഇ 539 നമ്പറിലുള്ള ബൈക്കാണ് കാണാതായത്. വണ്ടിയുടെ നമ്പറിൽ നിന്ന് അവസാനമുള്ള ഒമ്പത് ചുരണ്ടി മാറ്റിയ നിലയിലായിരുന്നു.