headerlogo
breaking

ചോദ്യപേപ്പർ ചോർത്തിയ എം എസ് സൊല്യൂഷനിലെ അധ്യാപകർ പിടിയിൽ

വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് കേസ്

 ചോദ്യപേപ്പർ ചോർത്തിയ എം എസ് സൊല്യൂഷനിലെ അധ്യാപകർ പിടിയിൽ
avatar image

NDR News

05 Feb 2025 11:19 AM

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷനിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷൻ സിഐഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു.

    എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷൻ ക്ലാസിൽ പഠിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നെന്നായിരുന്നു ആരോപണം. ചോദ്യപേപ്പർ ചോർത്തി പുതിയ രീതിയിൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് എന്നാണ് കെ എസ് യു ആരോപിച്ചത്. എന്നാൽ, മറ്റ് പ്ലാറ്റ്ഫോമുകൾ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയർന്നത് തങ്ങൾക്കെതിരെ മാത്രമാണെന്നാണ് എം എസ് സൊല്യൂഷൻസ് ആരോപിക്കുന്നത്.

     പത്താം ക്ലാസ് ക്രിസ്‌തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിൽ എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

 

 

NDR News
05 Feb 2025 11:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents